അഴിമതി

അഴിമതിക്കെതിരായ ഐക്യരാഷ്ട്ര കൺവെൻഷൻ

പൊതുസമ്പത്തിന്റെയോ പൊതുജനാധികാരത്തിന്റെയോ ചൂഷ​ണമോ ദുരുപയോഗമോ ആണ് അഴിമതി. അഴിമതിക്കടിമപ്പെടുമ്പോൾ ഒരു സമൂഹത്തിന്

ധാർമികതയും നൈതികതയും നഷ്ടപ്പെടുന്നു.ഭയമോ നിയമവ്യവസ്തയോട് ബഹുമാനമോ ഇല്ലാത്ത സമൂഹമായി അവർ പരിണമിക്കുന്നു.കൈക്കൂലി,സ്വജനപക്ഷപാതം,പൊതുസ്വത്തപഹരിക്കൽ,സ്വന്തം കാര്യലാഭത്തിനായി നിയമവ്യനസ്ഥയേയോ ഭരണക്രമത്തേയോ സ്വാധീനിക്കൽ,എന്നിങ്ങനെ വിവിധ രീതിയിലുളള അഴിമതികൾ ഉണ്ട്.

ലോകബാങ്കിന്റെ കണക്കുകൾ

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം പ്രതിവർഷം 1.6 ട്രില്യൺ ഡോളർ ലോകത്താകമാനം അഴിമതിയിലുടെ നഷ്ടപ്പെടുന്നു.വർഗ്ഗീയതയും ഭീകരവാദവും പോലെ അഴിമതി ഏറ്റവുമധികം ബാധിക്കുന്നതും സമുഹത്തിലെ ദരിദ്രവിഭാഗത്തെയാണ്.സമുഹത്തിൽ സ്വാധീനശക്തിയുളളവർ അഴിമതിയിലൂടെ നേട്ടം കൊയ്യുമ്പോൾ അവശ വിഭാഗം അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട് കൂടുതൽ അശക്തരാകുന്നു.

അവലംബം

  1. മാത‍ൃഭുമി ജി.കെ&കറന്റ് അഫേഴ്സ് 2016 മാർച്ച് ലക്കം