അഹിംസ

Apple,

അഹിംസ (Sanskrit: Devanagari; अहिंसा; IAST ahiṃsā, Pāli: avihiṃsā) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക. അഥവാ മറ്റുള്ളവർക്ക് തൻറെ മേൽ മേൽപറഞ്ഞ രീതിയിൽ വേദനിപ്പിക്കാൻ പ്രചോതനം നൽകത്തക്കവിധത്തിലുള്ള ദൌർബല്യാവസ്ഥ സ്വയം ഉണ്ടാക്കാതിരിക്കുക. ഈ വാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. നശിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക എന്നീ അർത്ഥം വരുന്ന സംസ്കൃത പദമായ ഹിംസ എന്ന വാക്കിന്റെ വിപരീതപദമാണ് നശിപ്പിക്കാതിരിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കാതിരിക്കുക എന്നർത്ഥം വരുന്ന അഹിംസ. അഹിംസക്ക് അക്രമരാഹിത്യം (മറ്റുള്ളവർക്ക് തന്നെ ആക്രമിക്കാൻ പ്രേരണനൽകുന്ന തരത്തിലുള്ള ദൌർബല്യം കൊണ്ട് നടക്കാതിരിക്കുക) എന്നൊരു അർത്ഥം കൂടിയുണ്ട്. മൃഗങ്ങളടക്കമുള്ള എല്ലാ ജീവികളും പാലിക്കേണ്ട ഒരു ഗുണമായി അഹിംസയെ പല ഇന്ത്യൻ മതങ്ങളും കാണുന്നു.

അവലംബം

  1. Rune E. A. Johansson (6 December 2012). Pali Buddhist Texts: An Introductory Reader and Grammar. Routledge. p. 143. ISBN 978-1-136-11106-8. Retrieved 8 August 2013.
  2. Mayton, D. M., & Burrows, C. A. (2012), Psychology of Nonviolence, The Encyclopedia of Peace Psychology, Vol. 1, pages 713-716 and 720-723, Wiley-Blackwell, ISBN 978-1-4051-9644-4
  3. , see Ahimsa
  4. Bajpai, Shiva (2011). The History of India - From Ancient to Modern Times, Himalayan Academy Publications (Hawaii, USA), ISBN 978-1-934145-38-8; see pages 8, 98