മസ്തിഷ്കത്തിലെ നാഡീവ്യൂഹ കോശങ്ങൾ (neurons) ജനിപ്പിക്കുന്ന വിദ്യുത് സിഗ്നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധന സംവിധാനമാണ് ഇലക്ട്രോ എൻസെഫലൊഗ്രാഫി (Electroencephalography). ഇ.ഇ.ജി . എന്ന ചുരുക്കപേരിൽ അറിയപ്പെടുന്നു.1929-ൽ ഹാൻസ് ബെർഗർ ആണ് ഇത് കണ്ടു പിടിച്ചത്.
തലയോടിനെ ആവരണം ചെയ്യുന്ന തൊലിപ്പുറത്ത് അനേകം ഇലക്ട്രോഡുകൾ ഘടിപ്പിച്ചാണ് വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തുന്നത് .ഏകദേശം അരമണിക്കൂർ തുടർച്ചയായി മസ്തിഷ്ക്കത്തിന്റെ വിദ്യുത് പ്രവർത്തനം രേഖപ്പെടുത്തി അവ തരംഗ രൂപത്തിൽ ലഭ്യമാക്കുകയാണ് ഇ.ഇ.ജി യന്ത്ര സംവിധാനം ചെയ്യുന്നത് .
മസ്തിഷ ട്യൂമറുകൾ തിരിച്ചറിയാൻ ഇ.ഇ.ജി ഉപയോഗിച്ചിരുന്നു. എന്നാൽ സി.ടി.സ്കാൻ , എം.ആർ.ഐ തുടങ്ങിയ പരിശോധനകൾ വ്യാപകമായതോടെ ഈ ആവശ്യത്തിനായി ഇ.ഇ.ജി ഉപയോഗിക്കപ്പെടാറില്ല.