ക്ലെയർ ഫോയ് | |
---|---|
ജനനം | Claire Elizabeth Foy 16 ഏപ്രിൽ 1984 |
കലാലയം | Liverpool John Moores University |
തൊഴിൽ | Actress |
സജീവ കാലം | 2008–present |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ക്ലെയർ എലിസബത്ത് ഫോയ് (ജനനം: 1984 ഏപ്രിൽ 16) ഒരു ഇംഗ്ലീഷ് നടിയാണ്. ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കിയ അവർ തുടർന്ന് ഓക്സ്ഫോർഡ് സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം നേടി. സ്കൂൾ ഓഫ് ഡ്രാമയിൽ ആയിരിക്കെ വാട്ടർഷിപ്പ് ഡൗൺ ഉൾപ്പെടെ നാല് നാടകങ്ങളിൽ അഭിനയിച്ചു. 2008 ൽ ബീയിങ് ഹ്യൂമൻ എന്ന പരമ്പരയുടെ പൈലറ്റ് എപ്പിസോഡിൽ ആണ് സ്ക്രീനിൽ അരങ്ങേറ്റം നടത്തിയത്. റോയൽ നാഷണൽ തിയേറ്ററിലൂടെ പ്രൊഫഷണൽ നാടകരംഗത്ത് അരങ്ങേറ്റം ചെയ്തതിനുശേഷം ബിബിസി വൺ നിർമിച്ച ലിറ്റിൽ ഡോറിറ്റ് (2008) എന്ന പരമ്പരയിൽ അഭിനയിച്ചു. 2011 ൽ സീസൺ ഓഫ് ദി വിച്ച് എന്ന ആദ്യ ചലച്ചിത്രത്തിലും അഭിനയിച്ചു.
ചാനൽ 4 പരമ്പര ദ പ്രോമിസ് (2011), എൻബിസി പരമ്പര ക്രോസ്സ്ബോൺസ് (2014) തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളും മിനി ചിത്രങ്ങളിലും ക്ലെയർ ഫോയ് അഭിനയിച്ചു. 2015 ൽ ബിബിസി 2 നിർമിച്ച വൂൾഫ് ഹോൾ എന്ന ടെലിവിഷൻ പരമ്പര യിൽ ആൻ ബോളെൻ എന്ന നിർഭാഗ്യവതിയായ രാജ്ഞിയുടെ വേഷത്തിന് ഏകകണ്ഠമായ പ്രശംസ ലഭിച്ചു. അതിന് ഏറ്റവും മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ അവാർഡിനും മികച്ച സഹനടിക്കുള്ള ക്രിട്ടിക്സ് ചോയിസ് ടെലിവിഷൻ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ക്ലെയർ ഫോയ് 2016 മുതൽ 2017 വരെ ദ ക്രൗൺ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ ക്വീൻ എലിസബത്ത് II വിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. ഈ വേഷത്തിന് വ്യാപകമായി അംഗീകാരം ലഭിക്കുകയും മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ നേടുകയും, ബാഫ്റ്റ ടിവി അവാർഡ്, പ്രൈം ടൈം എമ്മി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തു. 2018 ൽ, ഡാമിയൻ ചാസെല്ലിന്റെ ഫസ്റ്റ് മാൻ എന്ന ചിത്രത്തിൽ റയാൻ ഗോസ്ലിങിനൊപ്പം അഭിനയിക്കും.
വർഷം | പേര് | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2011 | സീസൺ ഓഫ് ദ വിച്ച് | അന്ന | |
2011 | റെക്കേർസ് | ഡോൺ | |
2014 | വാമ്പയർ അക്കാദമി | സോണിയ കാർപ് | |
2014 | റോസ് വാട്ടർ | പലോ ഗൗർലി | |
2015 | ദ ലേഡി ഇൻ ദ വാൻ | ലോയിസ് | |
2017 | ബ്രീത്ത് | ഡയാന കാവൻഡിഷ് | |
2018 | അൺസേൻ | സോയർ വാലെന്റീനി | |
2018 | ഫസ്റ്റ് മാൻ | ജാനറ്റ് ഷെറോൺ | പോസ്റ്റ് പ്രൊഡക്ഷൻ |
2018 | ദ ഗേൾ ഇൻ ദ സ്പൈഡേർസ് വെബ് | ലിസ്ബേത്ത് സലാൻഡർസീസൺ ഓഫ് ദ വിച്ച് | ചിത്രീകരണം |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2010 | പൾസ് | ഹന്നാ കാർട്ടർ | |
2011 | ദ നൈറ്റ് വാച്ച് | ഹെലൻ ഗിനിവർ | |
2012 | ഹാക്സ് | കേറ്റ് ലോയ് | |
2014 | ഫ്രാങ്കെൻസ്റ്റീൻ ആൻഡ് വാമ്പയർ: എ ഡാർക്ക് ആൻഡ് സ്റ്റോമി നൈറ്റ് | ആഖ്യാതാവ് |
വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2008 | ബീയിങ് ഹ്യൂമൻ | ജൂലിയ ബെക്കറ്റ് | എപ്പിസോഡ്: "പൈലറ്റ്" |
2008 | ഡോക്ടേർസ് | ചോയി വെബ്സ്റ്റർ | എപ്പിസോഡ്: "ദി പാർട്ടി ഈസ് ഓവർ" |
2008 | ലിറ്റിൽ ഡോറിറ്റ് | അമി ഡോറിട്ട് | 14 എപ്പിസോഡുകൾ |
2009 | 10 മിനിറ്റ്സ് ടെയിൽസ് | സ്ത്രീ | എപ്പിസോഡ്: "ത്രൂ ദി വിൻഡോ" |
2010 | ടെറി പ്രാച്ചെറ്റ്സ് ഗോയിങ് പോസ്റ്റൽ | അഡോറ ബെൽലെ ഡിയർ ഹാർട്ട് | 2 എപ്പിസോഡുകൾ |
2010–12 | അപ്സ്റ്റെയേർസ് ഡൗൺസ്റ്റെയേർസ് | ലേഡി പെഴ്സിഫോൺ ടൗൺലൈൻ | 9 എപ്പിസോഡുകൾ |
2011 | ദ പ്രോമിസ് | എറിൻ മാത്യൂസ് | 4 എപ്പിസോഡുകൾ |
2012 | വൈറ്റ് ഹീറ്റ് | ഷാർലറ്റ് പ്യൂ | 6 എപ്പിസോഡുകൾ |
2014 | ക്രോസ്ബോൺസ് | കേറ്റ് ബാൽഫൂർ | 9 എപ്പിസോഡുകൾ |
2014 | ദ ഗ്രേറ്റ് വാർ: ദ പീപ്പിൾസ് സ്റ്റോറി | ഹെലൻ ബെന്റ്വിച്ച് | 2 എപ്പിസോഡുകൾ |
2015 | വൂൾഫ് ഹോൾ | ആനി ബോളെൻ | 6 എപ്പിസോഡുകൾ |
2016–17 | ദ ക്രൗൺ | എലിസബത്ത് രാജ്ഞി II | 20 എപ്പിസോഡുകൾ |