കൽദായ കത്തോലിക്കാ സഭ | |
---|---|
സുറിയാനി: ܥܕܬܐ ܟܠܕܝܬܐ ܩܬܘܠܝܩܝܬܐ | |
വിഭാഗം | പൗരസ്ത്യ കത്തോലിക്കാ |
വീക്ഷണം | എദേസ്സൻ സഭാപാരമ്പര്യം, പൗരസ്ത്യ ക്രിസ്തീയ |
മതഗ്രന്ഥം | പ്ശീത്ത |
ദൈവശാസ്ത്രം | കത്തോലിക്കാ ദൈവശാസ്ത്രം പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം |
സഭാഭരണം | കൽദായ കത്തോലിക്കാ സഭയുടെ പരിശുദ്ധ സിനഡ് |
മാർപ്പാപ്പ | ഫ്രാൻസിസ് മാർപ്പാപ്പ |
ബാഗ്ദാദിന്റെ പാത്രിയർക്കീസ് | ലൂയിസ് റാപ്പായേൽ സാക്കോ |
പ്രദേശം | ഇറാഖ്, ഇറാൻ, തുർക്കി, സിറിയ, എന്നിവയും പ്രവാസിസമൂഹവും |
ഭാഷ | ആരാധനാക്രമപരം: സുറിയാനി |
ആരാധനാക്രമം | എദേസ്സൻ സഭാപാരമ്പര്യം |
മുഖ്യകാര്യാലയം | ബാഗ്ദാദ്, ഇറാഖ് |
സ്ഥാപകൻ | മാർത്തോമ്മാശ്ലീഹാ ശ്ലൈഹികകാലഘട്ടം, മാർ അദ്ദായി മാർ മാറി എന്നിവരും (സഭാ പാരമ്പര്യം) ശിമയോൻ VIII യോഹന്നാൻ സൂലാഖ |
ഉത്ഭവം | 1552 |
പിളർപ്പുകൾ | അസ്സീറിയൻ പൗരസ്ത്യ സഭ (1830) |
അംഗങ്ങൾ | 616,639 (2018) |
വെബ്സൈറ്റ് | www |
കത്തോലിക്കാ സഭയിലെ പൗരസ്ത്യ സ്വയംഭരണാധികാരസഭകളിൽ ഉൾപ്പെടുന്ന ഒരു പാത്രിയാർക്കൽ സഭയാണ് കൽദായ കത്തോലിക്കാ സഭ (Chaldean Catholic Church). 16-ആം നൂറ്റാണ്ടിൽ (1552) യോഹന്നാൻ സൂലാഖയെന്ന റമ്പാനെ ഒരു വിഭാഗം പാത്രിയർക്കീസായി തിരഞ്ഞെടുത്തതുമൂലം കിഴക്കിന്റെ സഭയിലുണ്ടായ ഭിന്നതയെത്തുടർന്ന് അദ്ദേഹം കത്തോലിക്കാ സഭയിൽ മാർപ്പാപ്പയുടെ അംഗീകാരം നേടിയെടുത്തു. അദ്ദേഹം 'മാർ ശിമയോൻ എട്ടാമൻ' എന്ന പാത്രിയർക്കൽ നാമം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമികളായ പാത്രിയർക്കീസുമാരും ശിമയോൻ പരമ്പര എന്ന് അറിയപ്പെട്ടു. എന്നാൽ ഈ സഭ 1662ൽ മാർപ്പാപ്പയുമായുള്ള ബന്ധംവെടിഞ്ഞ് ആധുനിക അസ്സീറിയൻ പൗരസ്ത്യ സഭയായി മാറി സ്വതന്ത്രമായി നിലകൊണ്ടുവരുന്നു. അതേസമയം 1552ൽ മാർപ്പാപ്പയുമായി ഐക്യത്തിന് തയ്യാറാകാതിരുന്ന മാർ ശിമയോൻ ഏഴാമൻ പാത്രിയർക്കീസിന്റെ പിൻഗാമികൾ ഉൾപ്പെടുന്ന ഏലിയാ പരമ്പര 1830ൽ മാർ യോഹന്നാൻ ഹോർമിസ്ദ് പാത്രിയർക്കീസിന്റെ കാലത്ത് കത്തോലിക്കാ സംസർഗ്ഗത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതാണ് ആധുനിക കൽദായ കത്തോലിക്കാ സഭയുടെ തുടക്കം.
പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള സ്വയംശിർക പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർക്കീസിന്റെ സ്ഥാനിക നാമം ബാബിലോൺ പാത്രിയർക്കീസ് (പൗരസ്ത്യ കാതോലിക്കോസ്) എന്നാണ്. ഇപ്പോഴത്തെ ബാബിലോൺ പാത്രിയർക്കീസ് ലൂയിസ് റപ്പായേൽ സാക്കോ ആണ്.