ഡെവലപ്പർ | |
---|---|
Manufacturer | Foxconn |
തരം | Optical Head-Mounted Display (OHMD), Peripheral Head-Mounted Display (PHMD), Wearable technology |
പുറത്തിറക്കിയ തിയതി | Developers (US): February 2013 Public (US): Around 2013 |
ആദ്യത്തെ വില | Explorer version: $1,500 USD Standard edition: $1,500 USD |
ഓപ്പറേറ്റിംഗ് സിസ്റ്റം | Glass OS (Google Xe Software) |
പവർ | 570 mAh Internal lithium-ion battery |
സി.പി.യു | OMAP 4430 System on a chip, dual-core processor |
സ്റ്റോറേജ് കപ്പാസിറ്റി | 16 GB flash memory total(12 GB of usable memory) |
മെമ്മറി | 2 GB RAM |
ഡിസ്പ്ലേ | Prism projector, 640×360 pixels (equivalent of a 25 in/64 cm screen from 8 ft/2.4 m away) |
ഇൻപുട് | Voice command through microphone,accelerometer, gyroscope, magnetometer, ambient light sensor, proximity sensor |
കണ്ട്രോളർ ഇൻപുട് | Touchpad, MyGlass phone mobile app |
ക്യാമറ | 5 Megapixel photos 720p video |
കണക്ടിവിറ്റി | Wi-Fi 802.11b/g, Bluetooth, micro USB |
ഭാരം | 36 g (1.27oz) |
ബാക്വാഡ് കോമ്പാറ്റിബിലിറ്റി | Any Bluetooth-capable phone; MyGlass companion app requires Android 4.0.3 "Ice Cream Sandwich" or higher or any iOS 7.0 or higher |
സംബന്ധിച്ച ലേഖനങ്ങൾ | Oculus Rift, Microsoft HoloLens |
വെബ്സൈറ്റ് | www |
ഒപ്റ്റിക്കൽ ഹെഡ് മൗണ്ടഡ് ഡിസ്പ്ലേയോടു (ഒ.എം.എച്ച്.ഡി.) കൂടിയ ശരീരത്തിൽ ധരിക്കാവുന്ന കമ്പ്യൂട്ടറാണ് ഗൂഗിൾ ഗ്ലാസ് ("GLΛSS" എന്ന ശൈലിയിലാണെഴുതുന്നത്). ഗൂഗിൾ തങ്ങളുടെ പ്രോജെക്റ്റ് ഗ്ലാസ് എന്ന ഗവേഷണ വികസന പദ്ധതിയിലൂടെ ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വൻതോതിൽ വിൽക്കാൻ സാധിക്കുന്ന സർവ്വസാധാരണമായ ഒരു കമ്പ്യൂട്ടർ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. സ്മാർട്ട് ഫോണുകളോട് സാമ്യതയുള്ളതും കൈ തൊടാതെ ഉപയോഗിക്കാവുന്നതുമായ രീതിയിലാണ് ഇത് വികസിപ്പിക്കുന്നത്. സാധാരണ ഭാഷയിലുള്ള നിർദ്ദേശങ്ങളിലൂടെ ഇന്റർനെറ്റുമായി ബന്ധപ്പെടാൻ ഈ ഫോണിന് സാധിക്കും.
ഇപ്പോൾ വിൽക്കുന്ന ഫ്രെയിമുകളിൽ ലെൻസുകൾ ഘടിപ്പിച്ചിട്ടില്ലെങ്കിലും റേബാൻ, വാർബി പാർക്കർ മുതലായ സൺഗ്ലാസ് നിർമാതാക്കളുമായി സഹരിച്ച് അവയും ലഭ്യമാക്കാൻ ഗൂഗിൾ പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കൾക്ക് ഇത് പരീക്ഷിച്ചുനോക്കാനുള്ള ഷോപ്പുകളും ഗൂഗിൾ പ്ലാൻ ചെയ്യുന്നുണ്ട്. കണ്ണട ഉപയോഗിക്കുന്നവർക്ക് എക്സ്പോറർ എഡിഷൻ ഉപയോഗിക്കാൻ സാധിക്കില്ല. ഭാവിയിൽ ഉപയോക്താവിന്റെ കണ്ണിനനുസരിച്ചുള്ള പവറുള്ള ലെൻസും ഇതിൽ ഉപയോഗിക്കാനാവും എന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ ലെൻസുകൾ ഘടിപ്പിക്കാൻ സാധിക്കുന്ന തരം മോഡ്യുലാർ ഡിസൈനായിരിക്കും ഗ്ലാസുകൾക്കുണ്ടാവുക.
ഗൂഗിൾ എക്സ് ആണ് ഗ്ലാസ് വികസിപ്പിക്കുന്നത്. ഡ്രൈവറില്ലാത്ത കാർ പോലെയുള്ള പദ്ധതികളും ഗൂഗിൾ എക്സിനു കീഴിലാണ്. പ്രൊജക്സ്റ്റ് ഗ്ലാസിന്റെ രൂപഘടന ഗൂഗിൾ പേറ്റന്റ് ചെയ്തിട്ടുണ്ട്.
2014 മെയ് 15-ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് മുമ്പ്, 2013 ഏപ്രിൽ 15-ന് യുഎസിലെ യോഗ്യരായ "ഗ്ലാസ് എക്സ്പ്ലോറർമാർക്ക്" ഗൂഗിൾ ഗ്ലാസിന്റെ ഒരു പ്രോട്ടോടൈപ്പ് 1,500 ഡോളറിന് വിൽക്കാൻ തുടങ്ങി. ഇതിന് 5 മെഗാപിക്സൽ സ്റ്റിൽ/720p വീഡിയോ ക്യാമറ ഉണ്ടായിരുന്നു. നിലവിലുള്ള സ്വകാര്യതാ നിയമങ്ങൾ ലംഘിക്കപ്പെടുമെന്ന ആശങ്കകൾക്കിടയിലാണ് ഹെഡ്സെറ്റിന് വലിയ വിമർശനം നേരിടേണ്ടി വന്നത്.
{{cite journal}}
: Unknown parameter |month=
ignored (help)