ഗോർ വിഡാൽ | |
---|---|
ജനനം | Eugene Louis Vidal ഒക്ടോബർ 3, 1925 West Point, New York, U.S. |
മരണം | ജൂലൈ 31, 2012 Hollywood Hills, California, U.S. | (പ്രായം 86)
തൂലികാ നാമം | Edgar Box Cameron Kay Katherine Everard |
തൊഴിൽ | Novelist, essayist, journalist, playwright |
ദേശീയത | അമേരിക്ക |
Period | 1944–2012 |
Genre | നാടകം, കല്പിതസാഹിത്യം, ഉപന്യാസം, സാഹിത്യ വിമർശം |
സാഹിത്യ പ്രസ്ഥാനം | Postmodernism |
രക്ഷിതാവ്(ക്കൾ) | Eugene Luther Vidal, Nina Gore |
പ്രമുഖ അമേരിക്കൻ സാഹിത്യകാരനും രാഷ്ട്രീയനിരീക്ഷകനുമായിരുന്നു ഗോർ വിഡാൽ(3 ഒക്ടോബർ 1925 - 31 ജൂലൈ 2012).കഥ, നോവൽ, തിരക്കഥ, നാടകം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. "സിറ്റി ആൻഡ് ദി പില്ലർ", "ലിങ്കൺ", "വാഷിങ്ടൺ ഡി.സി.", "1876" എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ. "ഗറ്റാക്ക", "ബോബ് റോബർട്ട്സ്", "വിത്ത് ഓണേഴ്സ്" എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസിന്റെ പ്രതിനിധിസഭയിലേക്ക് 1960ൽ ന്യൂയോർക്കിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 82ൽ സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിത്വത്തിന് മത്സരിച്ച് പരാജയപ്പെട്ടു
1925 ഒക്ടോബർ മൂന്നിന് ന്യൂയോർക്കിലെ വെസ്റ്റ് പോയന്റിലാണ് യൂജിൻ ലൂഥർ ഗോർ വിഡാൽ ജനിച്ചത്. യു.എസ്സിലെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ കണ്ണിയായിരുന്നു അദ്ദേഹം. പട്ടാളക്കാരനായിരിക്കെ പത്തൊൻപതാം വയസ്സിൽ എഴുതിത്തുടങ്ങിയ ഗോറിനെ മൂന്നാമത്തെ നോവലായ 'ദ സിറ്റി ആൻഡ് ദ പില്ലർ' ആണ് ശ്രദ്ധേയനാക്കിയത്. 1948-ൽ പുറത്തുവന്ന നോവലിലെ മുഖ്യ കഥാപാത്രം സ്വവർഗാനുരാഗിയായിരുന്നു എന്നതാണ് നോവലിനെ ചർച്ചാവിഷയമാക്കിയത്. അക്കാലത്ത് ഏറ്റവും വിവാദമായ സൃഷ്ടിയുമായി ഇത്. പുസ്തകശാലകൾ അത് വിൽക്കാൻ തയ്യാറായില്ല. അമ്പതുകൾ വരെ അദ്ദേഹത്തിന് സ്വന്തം പേരിൽ പുസ്തകമിറക്കാൻപോലുമായില്ല. കള്ളപ്പേരുകളിലായിരുന്നു ഇക്കാലത്തെ രചനകളത്രയും. രചനകളിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ സൂക്ഷ്മതയും സമകാലീന എഴുത്തുകാരോടുള്ള വൈരവുംകൊണ്ട് ശ്രദ്ധേയനായിരുന്നു ഗോർ.
അമ്പതുകളിൽ സ്വന്തംപേരിൽ എഴുതിത്തുടങ്ങിയ ഗോർ പിന്നീട് വിഖ്യാതചലച്ചിത്രമായ 'ബെൻഹറി'ന്റെ തിരക്കഥയെഴുതിക്കൊണ്ടാണ് തിരിച്ചു വന്നത്. എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള യു.എസ്. നേതാക്കളുടെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന ചരിത്രനോവലുകളിലൂടെ എഴുപതുകളിലും എൺപതുകളിലും ഗോർ ശ്രദ്ധനേടി. 1960-ലും '82-ലും യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.
സമകാലീനരായ വില്യം.എഫ്. ബക്ലി ജൂനിയർ, നോർമൻ മെയ്ലർ, ട്രൂമൻ കപ്പോട്ടി തുടങ്ങിയവരോടുള്ള ഗോറിന്റെ വൈരം കുപ്രസിദ്ധമായിരുന്നു. മെയ്ലറെ കൊലയാളിയായ ചാൾസ് മെയ്സനോടാണ് ഒരിക്കൽ അദ്ദേഹം ഉപമിച്ചത്. .
'ബർ', 'മൈറ ബ്രെക്കന്റിജ്' തുടങ്ങി വൻതോതിൽ വിറ്റഴിക്കപ്പെട്ടവയുൾപ്പെടെ 25 നോവലുകളും 200 ലേഖനങ്ങളും ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്. '1876', 'ലിങ്കൺ', 'ദ ഗോൾഡൻ ഏജ്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചരിത്ര നോവലുകൾ.
<ref>
ടാഗ്;
nba1993
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.This article's use of external links may not follow Wikipedia's policies or guidelines. Please improve this article by removing excessive and inappropriate external links. (August 2012) |