യുദ്ധങ്ങളിലും മറ്റും പ്രധാനികളുടെ നാശം കുറയ്ക്കാനായി മുൻനിരയിൽ അണിനിരത്തുന്ന പടയാളികളെ ചാവേർ എന്നു വിളിക്കുന്നു. ഇവരുടെ സംഘത്തെ ചാവേർപ്പട എന്നാണ് വിളിക്കുന്നത്.
ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ ചാവേറുകൾ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ട്.
സാമൂതിരി തിരുനാവായ പിടിച്ചെടുക്കുകയും മാമാങ്കം നടത്താനുള്ള അധികാരം നേടിയെടുക്കുകയും ചെയ്തശേഷം വള്ളുവനാടൻ പോരാളികൾ മരിക്കുമെന്ന ഉത്തമബോദ്ധ്യത്തോടുകൂടി സാമൂതിരിയെ വർഷം തോറും ആക്രമിക്കുമായിരുന്നു. ഇവരെ ചാവേറുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
മാമാങ്കം നടന്നിരുന്നപ്പോൾ സാമൂതിരി നിലയുറപ്പിച്ചിരുന്ന നിലപാടുതറ തിരുനാവായയിലെ ഒരു ഓട്ടുകമ്പനിക്കുള്ളിലാണ്.
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ചാവേർത്തറ, ചാവേർക്കാട് എന്നീ സ്ഥലങ്ങളുണ്ട്.
{{cite news}}
: |access-date=
requires |url=
(help); |archive-url=
requires |url=
(help); External link in |newspaper=
(help)