രൂപീകരണം | 26 സെപ്റ്റംബർ 1999 2008 (രാഷ്ട്രത്തലവൻ/ഭരണ തലവൻ സമ്മേളനങ്ങൾ) |
---|---|
ലക്ഷ്യം | ആഗോള സമ്പദ്വ്യവസ്ഥയിലെ പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് വ്യാവസായിക, വികസ്വര സമ്പദ്വ്യവസ്ഥകളെ ഒരുമിച്ച് കൊണ്ടുവരിക . |
അംഗത്വം | |
അധ്യക്ഷൻ (ഔദ്യോഗികസ്ഥാനം വഹിക്കുന്ന) | ലുല ഡാ സിൽവ, ബ്രസീലിന്റെ രാഷ്ടപതി |
വെബ്സൈറ്റ് | https://g20.org/ |
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങളുണ്ട് ഇതിൽ. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്തിയാവുന്നത്.
1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു. അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു. കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നു. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും. 2023 ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ രാജ്യാന്തര നാണ്യനിധിയുടെയും (ഐഎംഎഫ്) ലോകബാങ്കിന്റെയും പരിഷ്കാരങ്ങൾക്കായി നിലകൊള്ളുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വികസ്വര രാജ്യങ്ങളെ കൂടുതൽ നന്നായി സേവിക്കുന്നതിനായി ഈ രണ്ടു സ്ഥാപനങ്ങളും ഇനിയും മാറണമെന്നാണു നിലപാടെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
അംഗം | വ്യാപാരം bil. USD (2021) |
Nom. GDP mil. USD (2022) |
PPP GDP mil. USD (2022) |
Nom. GDP per capita USD (2022) |
PPP GDP per capita USD (2022) |
HDI (2021) |
ജനസംഖ്യ (2022) |
വിസ്തീർണം കിലോമീറ്റർ2 |
യു.എൻ സെക്യൂരിറ്റി കൗൺസിൽ സ്ഥിരാംഗങ്ങൾ | ജി-4 അംഗങ്ങൾ | ജി-7 അംഗങ്ങൾ | ബ്രിക്സ് അംഗങ്ങൾ | MIKTA | DAC | OECD | കോമൺവെൽത്ത് അംഗം | N11 | ഒപെക് അംഗം | CIVETS | IMF സമ്പദ്വ്യവസ്ഥ വർഗ്ഗീകരണം |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അർജന്റീന | 141.1 | 630,698 | 1,207,228 | 13,622 | 26,074 | 0.842 | 46,300,000 | 2,780,400 | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഓസ്ട്രേലിയ | 606.0 | 1,724,787 | 1,615,286 | 66,408 | 62,192 | 0.951 | 26,141,369 | 7,692,024 | അല്ല | അല്ല | അല്ല | അല്ല | അതെ | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ബ്രസീൽ | 515.5 | 1,894,708 | 3,782,763 | 8,857 | 17,684 | 0.754 | 217,240,060 | 8,515,767 | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
കാനഡ | 1,011.6 | 2,200,352 | 2,240,390 | 56,794 | 57,827 | 0.936 | 38,743,000 | 9,984,670 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ചൈന | 6,052.5 | 18,321,197 | 30,074,380 | 12,970 | 21,291 | 0.768 | 1,448,401,200 | 9,596,960 | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഫ്രാൻസ് | 1,298.9 | 2,778,090 | 3,688,323 | 42,330 | 56,200 | 0.903 | 68,305,148 | 640,679 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ജർമ്മനി | 3,052.1 | 4,031,149 | 5,316,933 | 48,398 | 63,835 | 0.942 | 84,316,622 | 357,114 | അല്ല | അതെ | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ഇന്ത്യ | 968.3 | 3,468,566 | 11,665,486 | 2,466 | 8,293 | 0.633 | 1,406,632,000 | 3,287,263 | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
ഇന്തോനേഷ്യ | 425.9 | 1,289,429 | 4,023,501 | 4,691 | 14,638 | 0.705 | 279,088,893 | 1,904,569 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | ഉയർന്നു വരുന്നവ |
ഇറ്റലി | 1,167.8 | 1,996,934 | 3,022,162 | 33,740 | 51,062 | 0.895 | 61,095,551 | 301,336 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
ജപ്പാൻ | 1,525.0 | 4,300,621 | 6,109,961 | 34,358 | 48,813 | 0.925 | 125,592,404 | 377,930 | അല്ല | അതെ | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
മെക്സിക്കോ | 1,017.2 | 1,424,533 | 2,919,875 | 10,948 | 22,440 | 0.758 | 131,541,424 | 1,964,375 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | അല്ല | അല്ല | ഉയർന്നു വരുന്നവ |
ദക്ഷിണ കൊറിയ | 1,259.5 | 1,734,207 | 2,765,834 | 33,592 | 53,574 | 0.925 | 51,844,834 | 100,210 | അല്ല | അല്ല | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അതെ | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
റഷ്യ | 797.8 | 2,133,092 | 4,649,674 | 14,665 | 31,967 | 0.822 | 145,807,429 | 17,098,242 | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | ഉയർന്നു വരുന്നവ |
സൗദി അറേബ്യ | 429.0 | 1,010,588 | 2,018,260 | 27,941 | 55,802 | 0.875 | 36,168,000 | 2,149,690 | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | ഉയർന്നു വരുന്നവ |
ദക്ഷിണാഫ്രിക്ക | 237.6 | 411,480 | 949,846 | 6,739 | 15,556 | 0.713 | 61,060,000 | 1,221,037 | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | ഉയർന്നു വരുന്നവ |
തുർക്കി | 496.6 | 853,487 | 3,320,994 | 9,961 | 38,759 | 0.838 | 85,551,932 | 783,562 | അല്ല | അല്ല | അല്ല | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | അല്ല | അതെ | ഉയർന്നു വരുന്നവ |
യുണൈറ്റഡ് കിങ്ഡം | 1,162.0 | 3,198,470 | 3,776,044 | 47,318 | 55,862 | 0.929 | 68,492,933 | 242,495 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അതെ | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
യുണൈറ്റഡ് സ്റ്റേറ്റ്സ് | 4,689.6 | 25,035,164 | 25,035,164 | 75,180 | 75,180 | 0.921 | 337,341,954 | 9,833,517 | അതെ | അല്ല | അതെ | അല്ല | അല്ല | അതെ | അതെ | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ |
യൂറോപ്യൻ യൂണിയൻ | 5,078.1 | 16,613,060 | 24,048,856 | 37,276 | 53,960 | 0.900 | 512,596,403 | 4,233,262 | അല്ല | അല്ല | അതെ | അല്ല | അല്ല | അതെ | അല്ല | അല്ല | അല്ല | അല്ല | അല്ല | പുരോഗതി കൈവരിച്ചവ (ഭൂരിപക്ഷം രാജ്യങ്ങളും) |