ഇറ്റാലിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ജുസെപ്പെ ടൊർനാട്ടോറെ.
ജീവിതരേഖ
1956-ൽ ഇറ്റലിയിലെ സിസ്നിലിയിൽ ജനനം. സിനിമ പാരഡൈസോ എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധനേടി. ചെറൂപ്രായത്തിലേ അഭിനയത്തിലും, നാടകങ്ങളിലും തൽപരനായിരുന്നു. ആദ്യകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിനോക്കിയ ഇദേഹം പിന്നീട് സിനിമയിൽ സജീവമായി. "എത്തിക്ക് മൈനൊരിറ്റീസ് ഇൻ സിസിലി" എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെന്ററി Salerno Festival പുരസ്ക്കാരം നേടി. പ്രഥമ കഥാചിത്രം "ദ പ്രൊഫസ്സർ" 1986-ൽ പുറത്തിറങ്ങി. 1988-ൽ പുറത്തിറങ്ങിയ സിനിമ പാരഡൈസോ ആഗോള പ്രശസ്തി നേടിക്കൊടുത്തു. ആ വർഷത്തെ ഏറ്റവും മകച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം ലോകസിനിമയിലെ ഒരു ക്ലാസ്സിക്ക് ആയി കണക്കാക്കപ്പെടുന്നു. 2000-ത്തിൽ പുറത്തിറങ്ങിയ മെലേനയും ഏറെ നിരൂപക പ്രശംസനേടി.