Subsidiary of The DirecTV Group | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ |
സ്ഥാപിതം | Friday, June 17, 1994 |
ആസ്ഥാനം | El Segundo, CA, USA |
പ്രധാന വ്യക്തി | ജോൺ മാലോൺ, ചെയർമാൻ ചെസ് കാരേ, President & CEO |
ഉത്പന്നങ്ങൾ | ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് |
വരുമാനം | US$17.25 billion (year ending 31 December 2007) |
US$ 2.49 billion (year ending 31 December 2007) | |
US$ 1.45 billion (year ending 31 December 2007) | |
ജീവനക്കാരുടെ എണ്ണം | 12,000 (year ending 31 December 2007) |
വെബ്സൈറ്റ് | directv.com |
ഡയറക് ടിവി കാലിഫോർണിയ കേന്ദ്രമായിട്ടുള്ള ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവനമാണ്. അമേരിക്ക, ലാറ്റിനമേരിക്കൻ പ്രദേശങ്ങൾ, കരീബിയൻ എന്നിവിടങ്ങളിൽ ഡയറക് ടിവി സേവനം ലഭ്യമാണ്. കേബിൾ ഓപ്പറേറ്റർമാരും ഡിഷ് നെറ്റ്വർക്കുമാണ് പ്രധാന എതിരാളികൾ. കണക്കനുസരിച്ച് ഏകദേശം പതിനെട്ട് ദശലക്ഷത്തിലധികം വരിക്കാർ ഡയറക് ടിവിക്കുണ്ട്.
1981-ൽ സ്റ്റാൻലി ഹബ്ബാർഡ് എന്നയാൾ ആരംഭിച്ച യുണൈറ്റെഡ് സ്റ്റേറ്റ്സ് സാറ്റലൈറ്റ് ബ്രോഡ്കാസ്റ്റിംഗ് എന്ന കമ്പനി 1990-കളിൽ ഒരു ഡിജിറ്റൽ സാറ്റലൈറ്റ് സേവനം വികസിപ്പിക്കുവാൻ ഹ്യുസ് ഇലക്ട്രോണിക്സ് എന്ന കമ്പനിയോട് ആവശ്യപ്പെട്ടു.18 ഇഞ്ച് ഡിഷിൽ 175 ചാനലുകൾ വരെ നൽകാൻ കഴിയുന്ന ഒര സേവനമായിരുന്നു കമ്പനി ഹ്യൂസിനോട് ആവശ്യപ്പെട്ടത്.
വർഷം | വരിക്കാർ |
---|---|
1994 | 320,000 |
1995 | 1,200,000 |
1996 | 2,300,000 |
1997 | 3,301,000 |
1998 | 4,458,000 |
1999 | 6,679,000 |
2000 | 9,554,000 |
2001 | 10,218,000 |
2002 | 11,181,000 |
2003 | 12,290,000 |
2004 | 13,000,000 |
2005 | 15,000,000 |
2006 | 15,950,000 |
2007 | 16,830,000 |
2008 | 17,620,000 |
2009 | 18,008,000 |
|}
സിഗ്നൽ മോഷണം തടയാനായി ഡയറക് ടിവി എൻക്രിപ്ഷനോടു കൂടിയാണ് പ്രോഗ്രാമുകൾ വിതരണം ചെയ്യുന്നത്. എൻക്രിപ്റ്റഡ് പ്രോഗ്രാമുകൾ ഡീക്രിപ്റ്റ് ചെയ്യാൻ ISO/IEC 7816 സ്മാർട്ട് കാർഡ് സിഗ്നൽ റിസീവർ ഉപയോഗിക്കുന്നു. രണ്ട് വർഷം മാത്രമേ ഒരു തലമുറയിലുള്ള ആക്സ്സസ് കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഡയറക് ടിവി ഇപ്പോൾ ഉപയോഗിക്കുന്നത് അഞ്ചാം തലമുറ ആക്സ്സസ് കാർഡുകളാണ്.
മറ്റ് ഡി.ടി.എച്ച് സേവന ദാതാക്കളെപ്പോലെ ഡയറക് ടിവിയും ഹൈഡെഫിനിഷൻ ടെലിവിഷൻ വാഗ്ദാനം ചെയ്യുന്നു.
എംപിഇജി-4-ൽ എൻകോഡ് ചെയ്തിട്ടുള്ള ചാനലുകൾ സ്വീകരിക്കുന്നതിന് പുതിയ റിസീവറുകൾ വേണം. ഉദാ: എച്ച്20 റിസീവർ, 5-LNB Ka/Ku ഡിഷ്. പുതിയ റിസീവറുകൾ നിർമ്മിക്കുവാൻ വേണ്ടി ഡയറക് ടിവി ബ്രിട്ടനിലെ പേസ് മൈക്രോ ടെക്നോളജി, കൊറിയയിലെ എൽജി ഇലക്ട്രോണിക്സ്, ഫ്രാൻസിലെ തോംസൺ എന്നിവരുമായി കരാറിലേർപ്പെട്ടിട്ടുണ്ട്. പേസ് ഡയറക് ടിവി പ്ലസ് എച്ച്ഡി ഡിവിആറും (മോഡൽ HR20-700, HR21-700) എൽജി ഇലക്ട്രോണിക്സ് മോഡൽ H20-600 റിസീവറും തോംസൺ മോഡൽ H20-100, HR20-100 ഡിവിആർ റിസീവറും നിർമ്മിക്കുന്നു. ചില എച്ച്ആർ 20 റിസീവറുകളിൽ സോഫ്റ്റ്വേർ പ്രശ്നം കണ്ടു വരുന്നുണ്ട്. അതിനാൽ എച്ച്ആർ 20 റിസീവറുകൾക്ക് വേണ്ടി സോഫ്റ്റ്വേർ അപ്ഡേറ്റുകൾ ഡയറക് ടിവി പുറത്തിറക്കുന്നു.
പ്രധാന ലേഖനം: ഡയറക് ടിവി പ്രാദേശിക ചാനലുകൾ
ഡയറക് ടിവി CBS, ABC, NBC, ഫോക്സ് തുടങ്ങിയ പ്രാദേശിക ചാനലുകൾ നൽകുന്നുണ്ട്.
ഒപ്റ്റിക്കൽ ഫൈബർ ലിങ്കുകൾ, Ku-ബാൻഡ് സാറ്റലൈറ്റ് അപ്ലിങ്കുകൾ, മൈക്രോവേവ് മുതലായവയിൽ കൂടിയാണ് പ്രാദേശിക ചാനലുകളുടെ വിതരണം നടത്തുന്നത്.
റെസിഡെൻഷ്യൽ കേബിൾ ടെലിവിഷൻ, സാറ്റലൈറ്റ് ടെലിവിഷൻ ഉപഭോക്തൃ സംതൃപ്തിക്കുള്ള ജെ.ഡി പവേർസ് അവാർഡിന് ഡയറക് ടിവി പലവട്ടം അർഹരായിട്ടുണ്ട്. കൂടാതെ മിഷിഗൺ അമേരിക്കൻ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ ഇൻഡെക്സിൽ ഒന്നാം സ്ഥാനത്തുമാണ് ഡയറക് ടിവി.
യുണൈറ്റെഡ് സ്റ്റേറ്റ്സിന് അകത്തും പുറത്തുമുള്ള മൂന്നാം കക്ഷി കാൾ സെൻറർ മുഖേനയാണ് ഡയറക് ടിവി ഉപഭോക്തൃ സേവനം നൽകുന്നത്.
2005 ഡിസംബറിൽ, യു.എസ്. ഫെഡറൽ ട്രേഡ് കമ്മീഷൻ ഡയറക് ടിവിക്ക് 5.3 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധിച്ചു. ഫെഡറൽ ടെലിമാർക്കറ്റിംഗ് നിയമങ്ങൾക്കതീതമായി ഡയറക് ടിവി പ്രവർത്തിച്ചതു കൊണ്ടാണ് പിഴയൊടുക്കാൻ വിധിച്ചത്.