Station statistics | |
---|---|
Crew | 4 (proposed) |
Carrier rocket | Space Launch System Commercial launch vehicles Proton-M Angara |
Mission status | PPE and MHM modules in development. General station architecture still undefined. |
Pressurized volume | Proposed: ≥125 m3 (4,400 cu ft) |
Periapsis altitude | 3,000 km (1,900 mi) |
Apoapsis altitude | 70,000 km (43,000 mi) |
Orbital period | ≈7 days |
ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥാപിക്കുന്ന ഭാവി ബഹിരാകാശ നിലയമാണ് ഡീപ് സ്പേസ് ഗേയ്റ്റ്വേ അഥവാ ചാന്ദ്ര പരിക്രമണ പ്ലാറ്റ്ഫോം - ഗേറ്റ് വേ. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശയവിനിമയ കേന്ദ്രം, സയൻസ് ലബോറട്ടറി, ഹ്രസ്വകാല വാസസ്ഥലം മൊഡ്യൂൾ, റോവറുകൾക്കും മറ്റ് റോബോട്ടുകൾക്കും പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കും.
2030-ഓടു കൂടി ചൊവ്വയിൽ മനുഷ്യയാത്രികരെ എത്തിക്കാനാണു നാസ പദ്ധതിയിടുന്നത്. അതിനുള്ള ആദ്യപടിയായാണു ചന്ദ്രഭ്രമണപഥത്തിൽ മനുഷ്യവാസമുള്ള ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ചൊവ്വയിലേയ്ക്ക് പോകുന്ന യാത്രികർക്കുള്ള ഇടത്താവളമായും ഗേറ്റ് വേ ആയും ഈ ബഹിരാകാശനിലയം ഉപയോഗിക്കാനാണു പദ്ധതി. നിലവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തോട് സാമ്യമുള്ള ഘടനയിലായിരിക്കും ഡീപ് സ്പേയ്സ് ഗേറ്റ്വേയുടേയും നിർമ്മാണം. നാസയുടെ അത്യാധുനിക സാങ്കേതികവിദ്യയായ സോളാർ ഇലക്ട്രിക് പ്രൊപ്പൾഷൻ (SEP) വഴി സൗരോർജ്ജം ഉപയോഗിച്ചായിരിക്കും ഈ നിലയം പ്രവർത്തിക്കുക.
ഓസ്ട്രെലിയയിലെ അദിലെയ്ഡെയിൽ വെച്ചുനടന്ന 68-ആമത് ഇന്റർനാഷണൽ ഓസ്ട്രോനോട്ടിക്കൽ കോൺഫറൻസ് വേദിയിലാണ് ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ ഒരു ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാറിൽ നാസയും റോസ്കോസ്മോസും ഒപ്പുവെച്ചത്. ലോകത്ത് രണ്ട് ബഹിരാകാശ വമ്പന്മാർ ഇത്തരമൊരു കരാറിൽ ഏർപ്പെട്ടത് ഈ പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു.