തകേഷി കിത്താനോ | |
---|---|
ജനനം | |
ദേശീയത | ജപ്പാൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, |
സജീവ കാലം | 1976 - ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | മികികോ കിത്താനോ |
പ്രശസ്തനായ ഒരു ജാപ്പാനീസ് ചലച്ചിത്ര സംവിധായകനും, നടനും, തിരക്കഥാകൃത്തുമാണ് തകേഷി കിത്താനോ (北野 武). ബീറ്റ് തകേഷി എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു.
1947-ൽ ടോക്കിയൊക്കടുത്ത് ഉമജൊമോവിൽ ജനനം. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം ലിഫ്റ്റ് ഓപ്പറേറ്ററായും, ടാക്സി ഡ്രൈവറായും, സെയിൽസ് മേനായും മറ്റും ജോലിനോക്കി. 1976 മുതൽ ടെലിവിഷനിൽ കോമഡി സീരീസ് അവതരിപ്പിച്ചും ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചും പ്രശസ്തനായി. 1989-ൽ ആദ്യ ചലച്ചിത്രം "വലയ്ന്റ് കോപ്പ്" സംവിധാനം ചെയ്തു. ചിത്രം സാമ്പത്തിക നേട്ടവും നിരൂപക ശ്രദ്ധയും നേടിയതോടുകൂടി സംവിധായകൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. 1993-ൽ പുറത്തിറങ്ങിയ "സൊനാറ്റൈൻ" എന്ന ഗ്യാങ്ങ്സ്റ്റർ ചിത്രത്തിലൂടെയാണ് അന്താരാഷ്ട തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 1997-ൽ ഇറങ്ങിയ "ഹാനാ-ബീ" വെനീസ് ചലച്ചിത്രമേളയിൽ "ഗോൽഡൻ ലയൺ" പുരസ്ക്കാരം സ്വന്തമാക്കി. അമ്മയെ അന്വേഷിച്ച് ഒരു ബാലൻ നടത്തുന്ന യാത്രയുടെ കഥ പറയുന്ന "കികുജിറോ" 1999-ൽ റിലീസ് ചെയ്തു. 2003-ൽ ഇറങ്ങിയ "സട്ടോച്ചി" അന്ധ യോദ്ധ്യാവിന്റെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിന് വെനീസ് ചലച്ചിത്രമേളയിൽ സംവിധായകനുള്ള പ്രത്യക പുരസ്ക്കരം ലഭിച്ചു. 2005-ൽ സറിയലിസ്റ്റിക്ക് ചിത്രം തക്കേഷീസ് പുറത്തിറങ്ങി. 2010-ൽ ഔട്രേജ് എന്ന യക്കൂസാ ചിത്രം പുറത്തിറങ്ങി. 2010-ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോങ്ങ് ടേക്കുകൾക്കും അവിചാരിതമായ വയലൻസ് രംഗങ്ങൾക്കും പ്രസിദ്ധമാണ്. ഓഫീസ് കിത്താനോ എന്ന പേരിലുള്ള നിർമ്മാണ കമ്പനിയുടെ ഉടമയുമാണ്.