ഏതെങ്കിലും ഒരു പ്രതിഭാസത്തിന്റെ ഇനിയും പരീക്ഷിച്ച് തെളിയിച്ചിട്ടില്ലാത്ത ഒരു ശാസ്ത്രീയ വിശദീകരണമാണ് പരികല്പന അഥവാ ഹൈപ്പോത്തീസിസ്. . ഒരു പരികല്പന ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തെളിയിക്കിക്കാവുന്നതാണ്. ഇതും ശാസ്ത്രതത്വവും പ്രത്യക്ഷത്തിൽ സാമ്യമുണ്ടെങ്കിലും പരീക്ഷിച്ച് തെളിയിച്ച വസ്തുതകളെ മാത്രമേ ശാസ്ത്രതത്വം അഥവാ സയന്റിഫിക് തിയറി എന്ന് പറയാനാവൂ. പരീക്ഷിച്ച് തെളിയിക്കാവുന്നതും പക്ഷെ പരീക്ഷിക്കാൻ സാങ്കേതിക/പ്രായോഗിക തടസ്സം ഉള്ള വസ്തുതകളെക്കുറിച്ച് പ്രതിപാദിക്കാനാണ് പരികൽപ്ന ഉപയോഗിക്കുന്നത്.