പെൻഗ്വിനുകൾ Temporal range: പാലിയോസീൻ–Recent
62 mya–present | |
---|---|
ചിൻസ്ട്രാപ്പ് പെൻഗ്വിൻ (Pygoscelis antarctica) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Sphenisciformes |
Family: | Spheniscidae |
പെൻഗ്വിനുകളുടെ ശ്രേണി, എല്ലാ സ്പീഷീസുകളും (അക്വാ) |
ദക്ഷിണാർദ്ധഗോളത്തിൽ കാണപ്പെട്ടുവരുന്ന പറക്കാൻ സാധിക്കാത്ത സ്ഫെനിസിഡേ കുടുംബത്തിലെ കടൽ പക്ഷിയാണ് പെൻഗ്വിൻ. ദക്ഷിണ ധ്രുവത്തോട് അടുത്തുള്ള ദ്വീപുകളിലും, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും ഭൂമധ്യ രേഖയോടടുത്തുള്ള ഗാലപ്പോസ് ദ്വീപുകളിലും പെൻഗിനുകൾ കാണപ്പെടുന്നു. കടലിൽ വെച്ച് മാത്രമാണ് ഇവ ഇരപിടിക്കാറുള്ളത്. ക്രിൽ, ചെറു മത്സ്യങ്ങൾ, കണവ , കൊഞ്ച്, പുറംതോടുള്ള സമുദ്രജീവികൾ മുതലായവ ആണ് ഇവയുടെ ഭക്ഷണം. അവർ തങ്ങളുടെ ജീവിതത്തിന്റെ പകുതിയോളം കരയിലും ബാക്കി പകുതി കടലിലും ചെലവഴിക്കുന്നു. പെൻഗ്വിനുകൾ മുട്ടയിട്ട് കരയിൽ കുഞ്ഞുങ്ങളെ വളർത്തുന്നു.
എല്ലാ പെൻഗ്വിനുകൾക്കും വെളുത്ത വയറും ഇരുണ്ട പുറവുമാണ്. നീന്തുമ്പോൾ അവരെ സുരക്ഷിതരായിരിക്കാനാണ് ഈ നിറം പരിണാമം മൂലം ലഭിച്ചത്. ഏറ്റവും വലിയ പെൻഗ്വിനുകൾക്ക് ഏകദേശം 4 അടി (110 സെന്റീമീറ്റർ) ഉയരവും ഏകദേശം 100 പൗണ്ട് (40 കി.ഗ്രാം) ഭാരവുമുണ്ടാകാം, എന്നാൽ ഏറ്റവും ചെറിയ പെൻഗ്വിനുകൾക്ക് ഒരു അടി (32 സെ.മീ) മാത്രമേ ഉയരമുള്ളൂ. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ തുഴയാൻ ഉപയോഗിക്കുന്ന വല പാദങ്ങളുണ്ട്. അവർക്ക് നന്നായി നടക്കാൻ കഴിയില്ല. അതിനാൽ അവർ തുഴഞ്ഞാണ് നടക്കാറുള്ളത്. അവർക്ക് നല്ല കേൾവി ശക്തിയും വെള്ളത്തിനടിയിൽ സൂഷ്മമായി കാണാനും കഴിയും.
മിക്ക പെൻഗ്വിനുകളും വർഷത്തിൽ രണ്ട് മുട്ടകൾ ഇടുന്നു. എന്നാൽ ചക്രവർത്തി പെൻഗ്വിനുകൾ ഒരെണ്ണം മാത്രമേ ഇടുകയുള്ളൂ. പെൻഗ്വിനുകൾ ഇണചേർന്നതിനുശേഷം അമ്മ മുട്ടയിടുന്നു. ശേഷം ഭക്ഷണം കഴിക്കാൻ ഉടൻ സമുദ്രത്തിലേക്ക് പോകുന്നു. അടിയിരിക്കുമ്പോൾ അച്ഛനും അമ്മയും മാറിമാറി ചൂട് നിലനിർത്താൻ മുട്ടകൾ തിരിച്ചുകൊണ്ടിരിക്കും. കുഞ്ഞുങ്ങൾ വിരിഞ്ഞതിനുശേഷം ചേർത്തുനിർത്തി ചൂടുപിടിക്കും. ആഗോളതാപനം മറ്റ് അന്റാർട്ടിക് മൃഗങ്ങൾക്കൊപ്പം പെൻഗ്വിനുകൾക്കും ഭീഷണിയാണ്.
പെൻഗ്വിനുകൾ ക്രിൽ, മത്സ്യം, കണവ സമുദ്രത്തിൽ നിന്നുള്ള മറ്റ് ചെറിയ ജീവികൾ എന്നിവ കഴിക്കുന്നു. ധ്രുവപ്രദേശത്ത് കരയിൽ ഭക്ഷണമില്ലാത്തതിനാൽ അവർ കടലിൽ കൂടുതൽ സമയം ചിലവഴിക്കുന്നു. മുട്ടയിടുന്നതിനും കുഞ്ഞുങ്ങളെ വളർത്തുന്നതിനുമായി അവർ കരയിലേക്ക് വരുന്നു. കല്ലുകളോ ചെളിയോ ഉപയോഗിച്ചാണ് ഇവ സാധാരണയായി കൂടുണ്ടാക്കുന്നത്. പെൻഗ്വിനുകൾക്ക് മത്സ്യം രുചിക്കാൻ കഴിയില്ല. രുചിയുടെ ചില പ്രധാന ജീനുകൾ നഷ്ടപ്പെട്ടതായി ഒരു ഗവേഷക സംഘം ശ്രദ്ധിച്ചപ്പോഴാണ് കണ്ടെത്തിയത്.
15-20 ഇനം പെൻഗ്വിനുകൾ ഉണ്ട്. വൈറ്റ് ഫ്ലിപ്പർഡ് പെൻഗ്വിൻ ഇന്ന് ചെറിയ പെൻഗ്വിനിന്റെ ഉപജാതിയായി കണക്കാക്കപ്പെടുന്നു. റോയൽ പെൻഗ്വിൻ മക്രോണി പെൻഗ്വിനിന്റെ ഉപജാതിയാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. റോക്ക്ഹോപ്പർ പെൻഗ്വിനുകൾ ഒന്നോ രണ്ടോ മൂന്നോ ഇനങ്ങളാണോ എന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പില്ല. കിംഗ് പെൻഗ്വിനുകൾ 25 വർഷം വരെ ജീവിക്കുന്നു.
1. ചെറിയ പെൻഗ്വിൻ
ഏകദേശം ഒരു കിലോ ഭാരവും 35 സെ. മി ഉയരവുമുള്ളവയാണ് ചെറിയ പെൻഗ്വിനുകൾ. നീല നിറത്തിലുള്ള ഇവയാണ് ഈ ശ്രേണിയിലെ ഏറ്റവും ചെറിയവ.
2. ചക്രവർത്തി പെൻഗിനുകൾ
1.1 മീറ്റർ വരെ ഉയരമുള്ള ചക്രവർത്തി പെൻഗ്വിൻ ആണ് ഇവയിൽ ഏറ്റവും വലിയവ. ഇവയ്ക്ക് 40 കിലോ വരെ ഭാരം ഉണ്ടാവും !ചിറകുകളുടെ നീളം ഏകദേശം 30 സെ.മി.
3. ആഫ്രിക്കൻ പെൻഗ്വിൻ
ആഫ്രിക്കൻ പെൻഗ്വിൻ (Spheniscus demersus), ബ്ലാക്ക്-ഫൂട്ട് അല്ലെങ്കിൽ ജാക്കസ് പെൻഗ്വിൻ എന്നും അറിയപ്പെടുന്നു. ഇവ ആഫ്രിക്കയുടെ തെക്ക്-പടിഞ്ഞാറൻ തീരത്താണ് കാണപ്പെടുന്നത്.
പെൻഗ്വിനുകൾക്ക് മനുഷ്യരോട് പ്രത്യേക ഭയമില്ല, മാത്രമല്ല പലപ്പോഴും ആളുകളെ സമീപിക്കുകയും ചെയ്യും. പെൻഗ്വിനുകൾക്ക് അന്റാർട്ടിക്കയിലോ അടുത്തുള്ള കടൽത്തീര ദ്വീപുകളിലോ ഇരപിടിയന്മാർ ഇല്ലാത്തിതിനാലാകാം ഭയം കൂടാതെ മനുഷ്യനെ സമീപിക്കുന്നത്. സ്കുവകൾ പോലെയുള്ള പക്ഷികൾ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷിക്കാറുണ്ട്. മനുഷ്യരുടെ ആദ്യകാല പര്യവേക്ഷണ കാലഘട്ടത്തിൽ അന്റാർട്ടിക്കയിൽ പെൻഗ്വിനുകളെ നായ്ക്കൾ ഇരയാക്കിയിരുന്നു. എന്നാൽ നായ്ക്കളെ അന്റാർട്ടിക്കയിൽ നിന്ന് വളരെക്കാലമായി നിരോധിച്ചിരിക്കുന്നു. പെൻഗ്വിനുകൾ കടലിൽ സ്രാവുകൾ, ഓർക്കാസ്, സീലുകൾ തുടങ്ങിയ ശത്രുക്കളുണ്ട്.
2011 ജൂണിൽ ന്യൂസിലൻഡിലെ പെക്ക പെക്ക ബീച്ചിൽ അന്റാർട്ടിക്കയിൽ നിന്ന് 3,200 കിലോമീറ്റർ ദൂരം സഞ്ചാരിച്ച് ഒരു ചക്രവർത്തി പെൻഗ്വിൻ കരയിലെത്തി. ഹാപ്പി ഫീറ്റ് എന്ന് വിളിപ്പേരുള്ള പെൻഗ്വിൻ ചൂടും ക്ഷീണവും മൂലം അവശതയിൽ കണ്ടത്തി. ഹാപ്പി ഫീറ്റ് എന്ന സിനിമ മൂലം ഈ വിളിപ്പേര് കിട്ടിയത്. വയറ്റിൽ നിന്ന് ചുള്ളികമ്പുകൾ, മണൽ തുടങ്ങിയ വസ്തുക്കൾ നീക്കം ചെയ്യാൻ വേണ്ടി നിരവധി ഓപ്പറേഷനുകൾക്ക് വിധേയമാകേണ്ടിവന്നു. സുഖം പ്രാപിച്ചപ്പോൾ ഹാപ്പി ഫീറ്റിനെ തിരികെ കൊണ്ടുവിട്ടു.
എല്ലാ വർഷവും ഏപ്രിൽ 25-ന് ലോക പെൻഗ്വിൻ ദിനമായി ആചരിക്കുന്നു. ജനുവരി 20 പെൻഗ്വിൻ അവബോധദിനമായും ആചരിക്കുന്നു.