ഡിപ്പാർട്ട്മെന്റ് ഓഫ് മായോട്ടെ | |
---|---|
തലസ്ഥാനം | മമൗഡ്സൗ (പ്രിഫെക്ചർ) |
വലിയ നഗരം | തലസ്ഥാനങ്ങൾ |
ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് |
പ്രാദേശികഭാഷകൾ | |
വംശീയ വിഭാഗങ്ങൾ | |
നിവാസികളുടെ പേര് | മാഹോറൻ |
ഭരണസമ്പ്രദായം | ഓവർസീസ് ഡിപ്പാർട്ട്മെന്റ് |
ഡാനിയൽ സൈദാനി | |
ജാക്വസ് വിറ്റോവ്സ്കി | |
Status | |
• ഫ്രാൻസ് വാങ്ങി | 1843 |
• ഫ്രാൻസുമായുള്ള ബന്ധം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് | 1974, 1976, 2009 |
2001 | |
2003 | |
• ഓവർസീസ് ഡിപ്പാർട്ട്മെന്റും പ്രദേശവും | 2011 മാർച്ച് 31 |
• ആകെ വിസ്തീർണ്ണം | 374 km2 (144 sq mi) (~185-ആമത്) |
• ജലം (%) | 0.4 |
• 2009 estimate | 194,000 |
• 2007 census | 186,452 (179-ആമത്) |
• ജനസാന്ദ്രത | 498.5/km2 (1,291.1/sq mi) (~21st) |
ജി.ഡി.പി. (നോമിനൽ) | 2005 estimate |
• ആകെ | US$1.13 billion (€0.91 billion) |
• Per capita | US$6,500 (€5,200 2005 est.) |
നാണയവ്യവസ്ഥ | Euro (EUR) |
സമയമേഖല | UTC+3 |
കോളിംഗ് കോഡ് | +262b |
ഇൻ്റർനെറ്റ് ഡൊമൈൻ | .yt |
ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റും റീജിയണുമാണ് മായോട്ടെ (French: Mayotte, pronounced ; ഷിമവോറെ: Maore, IPA: ; Malagasy: Mahori) പ്രധാന ദ്വീപായ ഗ്രാൻഡെ-ടെറെ (മാവോറെ) ഒരു ചെറു ദ്വീപായ പെറ്റൈറ്റ്-ടെറെ (പാമാൻസി) ഇവയ്ക്കു ചുറ്റുമുള്ള ധാരാളം ചെറുദ്വീപുകൾ എന്നിവ ചേർന്ന ദ്വീപസമൂഹമാണിത്. ഇന്ത്യാ മഹാസമുദ്രത്തിലെ വടക്കൻ മൊസാംബിക് ചാനലിലാണ് ഈ ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കൻ ഭാഗത്തിനുമിടയിലാണിത്. 374 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 194,000 ആൾക്കാർ താമസിക്കുന്നുണ്ട്. ചതുരശ്രകിലോമീറ്ററിന് 520 ആണ് ഇവിടുത്തെ ജനസാന്ദ്രത.
മാമോഡ്സൗ ആണ് ഏറ്റവും വലിയ പട്ടണം. ഭൂമിശാസ്ത്രപരമായി ഈ ഭൂവിഭാഗം കൊമോറോ ദ്വീപുകളുടെ ഭാഗമാണെങ്കിലും മായോട്ടെയിലെ ജനങ്ങൾ 1975-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാഷ്ട്രീയമായി ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മവോറെ എന്ന പേരിലും ദ്വീപസമൂഹം അറിയപ്പെടുന്നുണ്ട്. ഇത് വീണ്ടും യൂണിയൻ ഓഫ് കൊമോറോസിൽ ഉൾപ്പെടുത്തണം എന്നു വാദിക്കുന്നവരാണ് പ്രധാനമായും ഈ പേരുപയോഗിക്കുന്നത്. 2009-ലെ അഭിപ്രായവോട്ടെടുപ്പിൽ ജനങ്ങളിൽ 95.2% ആൾക്കരും ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാനം ലഭിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തു. 2011 മാർച്ച് 31-ന് മയോട്ടെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായി മാറി. 2014 ജനുവരി 1-ന് ഇത് യൂറോപ്യൻ യൂണിയനിലെ ഒരു ഔട്ട്മോസ്റ്റ് റീജിയണായി മാറും.
{{cite journal}}
: Cite journal requires |journal=
(help)
{{cite web}}
: Check |first=
value (help)
C'est pourquoi Mayotte devient le 101e département français et le 5e département d'Outre-Mer et région d'Outre-Mer.