യൂറി ഗഗാറിൻ Юрий Гагарин | |
---|---|
സോവ്യറ്റ് കോസ്മോനോട്ട് ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യൻ | |
ദേശീയത | റഷ്യൻ |
സ്ഥിതി | മരിച്ചു |
ജനനം | uri gagarin |
മറ്റു തൊഴിൽ | പൈലറ്റ് |
റാങ്ക് | പോൾക്കോവ്നിക്ക്, സോവ്യറ്റ് വ്യോമസേന |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 1 മണിക്കൂർ, 48 മിനിറ്റുകൾ |
തിരഞ്ഞെടുക്കപ്പെട്ടത് | എയർ ഫോഴ്സ് ഗ്രൂപ്പ് 1 |
ദൗത്യങ്ങൾ | വോസ്റ്റോക്ക് 1 |
ദൗത്യമുദ്ര | പ്രമാണം:Vostok1patch.png |
അവാർഡുകൾ |
ഒരു സോവിയറ്റ് ബഹിരാകാശസഞ്ചാരിയാണ് യൂറി അലക്സെയ്വിച് ഗഗാറിൻ(Russian: Ю́рий Алексе́евич Гага́рин, Jurij Aleksejevič Gagarin)1934 മാർച്ച് 9ന് ക്ലുഷിനോ ഗ്രാമത്തിൽ ജനിച്ചു. ഇന്നത്തെ റഷ്യയിലെ സ്മൊളൻസ്ക് ഒബ്ലാസ്റ്റിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. 1961 ഏപ്രിൽ 12ന് ഇദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യ മനുഷ്യനായി. ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യനും ഇദ്ദേഹമാണ്. ഇദ്ദേഹം പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്നു. വോസ്റ്റോക് 3കെഎ-2 എന്ന ബഹിരാകാശ വാഹനത്തിലായിരുന്നു ആ യാത്ര. ബഹിരാകാശസഞ്ചാര മേഖലയിലെ പ്രഥമദർശകൻ എന്ന നിലയിൽ ഇദ്ദേഹത്തിന് പല രാജ്യങ്ങളിൽനിന്നായി പല പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1968 മാർച്ച് 27ന് ഒരു പരിശീലനപ്പറക്കലിനിടെ മോസ്കോയ്ക്കടുത്തുവച്ച് മിഗ് 15 വിമാനം തകർന്നുണ്ടായ അപകടത്തേത്തുടർന്ന് അന്തരിച്ചു.
1961, ഏപ്രിൽ 12 ന് യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ഈ യാത്രയുടെ വാർഷികദിനമായ ഏപ്രിൽ 12 ന് അന്താരാഷ്ട്ര മനുഷ്യ ബഹിരാകാശ ദിനമായി (ബഹിരാകാശ യാത്രദിനം) ആചരിക്കുന്നു.
External images | |
---|---|
Memorial to Gagarin and Seregin at crash location | |
Memorial obelisk photo | |
Memorial obelisk closeup photo | |
Coordinates 56°02′48″N 39°01′35″E / 56.04664°N 39.0265°E |
Persondata | |
---|---|
NAME | Gagarin, Yuri Alexeyevich |
ALTERNATIVE NAMES | |
SHORT DESCRIPTION | Soviet cosmonaut |
DATE OF BIRTH | 9 March 1934 |
PLACE OF BIRTH | Klushino near Gzhatsk, Russia |
DATE OF DEATH | 27 March 1968 |
PLACE OF DEATH | Kirzhach |