രാജ്നാഥ് സിങ് | |
---|---|
കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി | |
പദവിയിൽ | |
ഓഫീസിൽ 31 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | നിർമ്മല സീതാരാമൻ |
കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി | |
ഓഫീസിൽ 26 May 2014 – 30 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
മുൻഗാമി | സുശീൽ കുമാർ ഷിൻഡെ |
പിൻഗാമി | അമിത് ഷാ |
ബി.ജെ.പി. ദേശീയ അധ്യക്ഷൻ | |
ഓഫീസിൽ 2013 ജനുവരി 23 – 2014 ജൂലൈ 08 | |
മുൻഗാമി | നിതിൻ ഗഡ്കരി |
പിൻഗാമി | അമിത് ഷാ |
ഓഫീസിൽ 2005 ഡിസംബർ 24 – 2009 ഡിസംബർ 24 | |
മുൻഗാമി | ലാൽ കൃഷ്ണ അഡ്വാണി |
പിൻഗാമി | നിതിൻ ഗഡ്കരി |
ഉത്തർപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2000 ഒക്ടോബർ 28 – 2002 മാർച്ച് 08 | |
മുൻഗാമി | രാം പ്രകാശ് ഗുപ്ത |
പിൻഗാമി | മായാവതി |
മണ്ഡലം | Haidargarh |
ലോക്സഭാംഗം | |
പദവിയിൽ | |
ഓഫീസിൽ 16 May 2014 | |
മുൻഗാമി | ലാൽജി ടണ്ഡൺ |
മണ്ഡലം | ലക്നൗ |
ലോക്സഭാംഗം | |
ഓഫീസിൽ 16 May 2009 – 16 May 2014 | |
മുൻഗാമി | Constituency created |
പിൻഗാമി | ജെനറൽ വി.കെ. സിംഗ് |
മണ്ഡലം | ഘാസിയാബാദ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഉത്തർപ്രദേശ്, ഇന്ത്യ | ജൂലൈ 10, 1951
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സാവിത്രി സിങ് |
കുട്ടികൾ | 2 പുത്രന്മാർ 1 പുത്രി |
ജോലി | രാഷ്ട്രീയ പ്രവർത്തകൻ |
വെബ്വിലാസം | Rajnath Singh |
As of 30 മാർച്ച്, 2022 ഉറവിടം: പതിനേഴാം ലോക്സഭ |
2019 മെയ് 30 മുതൽ ഭാരതത്തിൻ്റെ പ്രതിരോധം വകുപ്പ് മന്ത്രിയായി തുടരുന്ന ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജ്നാഥ് സിംഗ്. (10 ജൂലൈ 1951) ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നുള്ള ലോക്സഭാംഗം കൂടിയായ രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, ബി.ജെ.പി ദേശീയ അധ്യക്ഷൻ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മിതവാദി നേതാവായാണ് പാർട്ടിയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.
ഉത്തർപ്രദേശിലെ ഭൗബോര ജില്ലയിലെ ചന്തോളിയിലെ ഒരു കർഷക കുടുംബത്തിൽ രാം ബദൻ സിംഗിൻ്റെയും ഗുജറാത്തി ദേവിയുടെയും മകനായി 1951 ജൂലൈ 10ന് ജനിച്ചു. ഗോരഖ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി. ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടിയ രാജ്നാഥ് സിംഗ് 1964-ൽ ചെറുപ്രായത്തിൽ തന്നെ ആർ.എസ്.എസിൽ അംഗമായി ചേർന്നു. മിർസാപൂരിലുള്ള കെ.പി. പോസ്റ്റ് ഗ്രാജുവേഷൻ കോളേജിൽ ഫിസിക്സ് ലക്ചററായും പ്രവർത്തിച്ചു.
1964-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ അംഗമായി ചേർന്നതോടെയാണ് രാജ്നാഥ് സിംഗ് രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. 1969-1971 കാലഘട്ടത്തിൽ എ.ബി.വി.പിയുടെ ഓർഗനൈസേഷൻ സെക്രട്ടറിയായിരുന്നു. 1972-ൽ ആർ.എസ്.എസ് ശാഖാ കാര്യവാഹക് ആയി ഉയർന്ന രാജ്നാഥ്സിംഗ് 1974-ലാണ് സജീവ രാഷ്ട്രീയ പ്രവർത്തകനായി മാറുന്നത്. പിന്നീട് ജനസംഘത്തിൻ്റെയും ഭാരതീയ യുവമോർച്ചയുടേയും നേതൃപദവികളിൽ നിയമിതനായി.
പ്രധാന പദവികളിൽ