അബ്സ്ട്രാക്റ്റ് വിക്കിപീഡിയ

Abstract Wikipedia
വിഭാഗം
സ്ഥാപിതംജൂലൈ 2, 2020 (2020-07-02)
ഉടമസ്ഥൻ(ർ)Wikimedia Foundation
സൃഷ്ടാവ്(ക്കൾ)Denny Vrandečić
വാണിജ്യപരംNo

വിക്കിഡേറ്റയിൽ നിന്നുള്ള ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാധിഷ്ഠിതമല്ലാത്ത പതിപ്പ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിക്കിമീഡിയ ഫൗണ്ടേഷന്റെ പദ്ധതിയാണ് അബ്സ്ട്രാക്റ്റ് വിക്കിപീഡിയ. വിക്കിഡാറ്റയുടെ സഹസ്ഥാപകനായ Denny Vrandečić (de) ആണ് ഈ പദ്ധതി ആവിഷ്കരിച്ചത്. 2020 ഏപ്രിലിൽ ഒരു ഗൂഗിൾ ഗവേഷണ പ്രബന്ധത്തിൽ ഇതിനെപ്പറ്റി വിശദമായി പരാമർശിക്കുന്നു. 2020 മെയ് മാസത്തിൽ (വിക്കിലാംഡ എന്നപേരിൽ) ഈ പദ്ധതി നിർദ്ദേശിച്ചു. 2020 ജൂലൈയിൽ വിക്കിമീഡിയ ഫൗണ്ടേഷനിലെ ബോർഡ് ഓഫ് ട്രസ്റ്റികൾ ഈ പദ്ധതി അംഗീകരിച്ചു. വിക്കിഫങ്ഷൻസ് എന്ന പേരിൽ 2023 ജൂലൈ 26ന് കോഡുകൾ സൃഷ്ടിക്കാനും പരിപാലിക്കാനുമായുള്ള വിക്കിമീഡിയ പദ്ധതി ആരംഭിച്ചു. ഇതുപയോഗിച്ചാണ് അബ്സ്ട്രാക്റ്റ് വിക്കിപീഡിയ ഭാവിയിൽ പ്രാവർത്തികമാകുന്നത്.

അവലംബങ്ങൾ

  1. Hill, Paul (13 April 2020). "Wikidata founder floats idea for balanced multilingual Wikipedia". Neowin. Retrieved 2 July 2020.
  2. Čížek, Jakub (14 April 2020). "Wikidata.org: Představte si databázi, ve které by jednou mělo být úplně všechno". Živě.cz (in ചെക്ക്). Retrieved 2 July 2020.
  3. Noisette, Thierry (5 July 2020). "Abstract Wikipedia: un projet de traductions de l'encyclopédie depuis sa base de données". ZDNet France (in ഫ്രഞ്ച്). Retrieved 6 July 2020.
  4. Do, Phong (5 July 2020). "Dự án bách khoa toàn thư đa ngôn ngữ Abstract Wikipedia". Báo Thanh Niên (in വിയറ്റ്നാമീസ്). Retrieved 6 July 2020.
  5. Maher, Katherine. "Abstract Wikipedia/June 2020 announcement - Meta". meta.wikimedia.org.{{cite web}}: CS1 maint: url-status (link)
  6. ""Abstract Wikipedia": Neues Projekt soll Wissen in alle Sprachen übersetzen". RedaktionsNetzwerk Deutschland (in ജർമ്മൻ). 6 July 2020. Retrieved 6 July 2020.
  7. Rixecker, Kim (6 July 2020). "Abstract Wikipedia: Wie das Online-Lexikon eines seiner größten Probleme lösen will". t3n Magazine (in ജർമ്മൻ). Retrieved 6 July 2020.

ബാഹ്യ ലിങ്കുകൾ