ഫാബേസീ

ഫാബേസീ
പയർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Fabaceae

Caesalpinioideae
Mimosoideae
Faboideae

ഫാബേസീ അല്ലെങ്കിൽ ലെഗൂമിനേസീ എന്നറിയപ്പെടുന്നത് പയറുവർഗ്ഗങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബം ആണ്. (ശാസ്ത്രീയനാമം: Fabaceae.). ഓർക്കിഡേസീ, ആസ്റ്റ്രേസീ എന്നീ സസ്യകുടുംബങ്ങൾ കഴിഞ്ഞാൽ ഈറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള ഫാബേസീ വളരെ സാമ്പത്തിക പ്രാധാന്യമുള്ള ഒരു കുടുംബമാണ്. 730 ജനുസുകളിലായി 19400 സ്പീഷീസുകൾ ഇതിലുണ്ട്. ഈ കുടുംബത്തിലുള്ള സസ്യങ്ങളുടെ വേരുകളിൽ ഉണ്ടാവുന്ന ബാക്ടീരിയകൾ നൈട്രജൻ fix ചെയ്ത് മണ്ണിൽ സസ്യങ്ങൾക്ക് അവശ്യം വേണ്ട പോഷകങ്ങൾ ഉണ്ടാക്കുന്നു. മണ്ണിൽ നൈട്രജൻ ഉണ്ടാക്കാനായി ഫാബേസീ കുടുംബത്തിലെ സസ്യങ്ങൾ മറ്റു വിളകൾക്കിടയിൽ നട്ടുവളർത്താറുണ്ട്. തൊട്ടാവാടി, ആനത്തൊട്ടാവാടി, പുളിവാക, വാളൻപുളി, വെള്ളവാക, പീലിവാക, നെന്മേനിവാക എന്നീ സസ്യങ്ങളും ഇതിൽപ്പെടുന്നു.

അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-02. Retrieved 2013-02-23.

പുറത്തേക്കുള്ള കണ്ണികൾ